ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ‌ വെടിവയ്പ്; ഒരു സ്ത്രീക്ക് പരുക്കേറ്റു

ന്യൂഡൽഹി:  ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ‌ വെടിവയ്പ്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു.

അഭിഭാഷക വേഷത്തിലെത്തിയ ആൾ നാലു റൗണ്ട് വെടിയുതിർത്തെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എയിംസിലേക്ക് മാറ്റി.

Related posts

Leave a Comment