ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ടുപോകാം: ഹൈക്കോടതി

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിന് സ്റ്റേ ഇല്ല.

സർക്കുലറില്‍ ഹൈക്കോടതി ഇടപെട്ടില്ല. പരിഷ്കരണം സ്റ്റേ ചെയ്യണമെന്ന ഡ്രൈവിങ് സ്കൂള്‍ സംഘടനയുടെ ആവശ്യം കോടതി തള്ളി. ഇടക്കാല ഉത്തരവ് നല്‍കാനും കോടതി വിസമ്മതിച്ചു.

പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിലാക്കിയ ആദ്യദിനം തന്നെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ഇതോടെ സംസ്ഥാനത്ത് എവിടെയും ടെസ്റ്റ് നടത്താൻ കഴിഞ്ഞിരുന്നില്ല. സിഐടിയു ഉള്‍പ്പെടെ എല്ലാ യൂണിയനിലും ഉള്‍പ്പെട്ട സംഘടനകള്‍ സംയുക്തമായാണു പ്രതിഷേധിച്ചത്.

15 വർഷം പഴക്കമുള്ള വാഹനം ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും പ്രതിദിന

ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയും മോട്ടോർ വാഹന വകുപ്പ് ഇറക്കിയ സർക്കുലറിനെതിരെയാണ് പ്രതിഷേധം.

Related posts

Leave a Comment