ഡ്രൈവിങ്ങിന് ഇടയിൽ ഇനി ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഫോണിൽ സംസാരിച്ചാലും ലൈസെൻസ് പോകും

തൃശൂർ: ഡ്രൈവിങ്ങിന് ഇടയിൽ ഇനി ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഫോണിൽ സംസാരിച്ചാലും ലൈസെൻസ് പോകും. വണ്ടി ഓടിക്കുന്നതിന് ഇടയിലെ ഫോൺ ഉപയോഗം മൂലം അപകട നിരക്ക് കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിക്കാൻ ട്രാഫിക്ക് പോലീസ് തീരുമാനിച്ചത്. ഡ്രൈവിങ്ങിന് ഇടയിൽ ഇതുവരെ ഫോൺ ചെവിയോട് ചേർത്ത് സംസാരിച്ചാൽ മാത്രമേ കേസ് എടുത്തിരിന്നുള്ളൂ. ഇനി ബ്ലൂടൂത്ത് വഴിയാണ് സംസാരിക്കുന്നതെങ്കിലും പിടി വീഴും. ഇങ്ങനെ പിടിക്കപ്പെടുന്ന കേസുകൾ തെളിവ്‌സഹിതം ആർടിഒയ്ക്ക് റിപ്പോർട്ട് ചെയ്യും. അതിനൊപ്പം ലൈസെൻസ് സസ്‌പെൻഡ് ചെയ്യാനും നിർദേശമുണ്ട്.

Related posts

Leave a Comment