തിരുവനന്തപുരം: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പാപ്പനംകോട് ഡിപ്പോ താത്കാലികമായി അടച്ചു. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്കാണ് ഡിപ്പോ അടച്ചത്.
ഡിപ്പോയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാല്‍ ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഡ്രൈവര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടും ഡിപ്പോയോ ബസുകളോ അണുവിമുക്തമാക്കിയില്ല. രണ്ട് ദിവസത്തേക്ക് അടച്ചിട്ട് ഡിപ്പോയും ബസുകളും അണുവിമുക്തമാക്കാനാണ് തീരുമാനം. ഡ്രൈവറുമായി പ്രാഥമിക സമ്ബര്‍ക്കത്തിലുള്ള 17 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.സമ്ബര്‍ക്ക പട്ടികയിലുള്ളവരെ പൂര്‍ണമായി കണ്ടെത്തുക പോലും ചെയ്യാതെ സര്‍വ്വീസ് തുടങ്ങാനില്ലെന്ന് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു.ജീവനക്കാര്‍ ഡ്യൂട്ടിക്ക് കയറാത്തിനാല്‍ ഇന്ന് രാവിലെ സര്‍വീസുകള്‍ നടത്തിയിരുന്നില്ല.