ഡോ. വന്ദനയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി മമ്മൂട്ടി

കടുത്തുരുത്തി: ഡോ വന്ദന ദാസിന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായി നടന്‍ മമ്മൂട്ടിയെത്തി. ഇന്ന് വൈകിട്ടാണ് മമ്മൂട്ടി വീട്ടിലെത്തിയത്.

വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു. രാത്രി എട്ടരയോടെ എത്തിയ നടന്‍ 10 മിനിറ്റ് വന്ദനയുടെ വീട്ടില്‍ ചെലവഴിച്ചു.

ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും ഡോ വന്ദന ദാസിന്റെ വീട്ടില്‍ എത്തിയിരുന്നു.

കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ രണ്ടരയോടെയായിരുന്നു വന്ദനയുടെ സംസ്കാരം.

വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലെത്തിയത്.

കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്ദനയുടെ വീട്ടില്‍ എത്തിയിരുന്നു.

വന്ദനയ്ക്ക് അന്ത്യ ചുംബനം നല്‍കി നിറകണ്ണുകളോടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മടങ്ങിയത്.

വന്ദനയുടെ ശരീരം ചിതയിലേക്ക് എടുക്കും മുന്‍പ് മാതാപിതാക്കള്‍ നല്‍കിയ അന്ത്യചുംബനം അവിടെ നിന്നവരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. മകളെ അവസാന നോക്ക് കാണാനെത്തിയ അമ്മ അവള്‍ക്കു സമീപം കുഴഞ്ഞുവീണു.

മാതാപിതാക്കളോടു, വീടിനോടും പ്രിയപ്പെട്ട എല്ലാത്തിനോടും വിടപറഞ്ഞ് മടങ്ങിയ വന്ദനയുടെ ശരീരം ബന്ധുക്കള്‍ ചിതയിലേക്ക് എടുത്തു. പൂര്‍വ്വികരെ സംസ്‌കരിച്ച മണ്ണില്‍ തന്നെ വന്ദനയ്ക്കും ചിതയൊരുക്കിയിരുന്നു.

Related posts

Leave a Comment