ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും ; ഷഹ്ന വെറും സുഹൃത്ത് മാത്രമെന്ന വാദം തള്ളി പോലീസ്

കൊച്ചി: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

സ്ത്രീധന നിരോധന നിയമം ചുമത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതിയാണ് പരിഗണിക്കുന്നത്.

തിരുവനന്തപുരം എസിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് റുവൈസ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സര്‍ക്കാരിന് പ്രതിച്ഛായ കൂട്ടാനാണ് തന്നെ പ്രതിയാക്കിയതെന്നും റുവൈസ് വാദിച്ചു.

സ്ത്രീധന നിരോധന നിയമം ചുമത്തിയാണ് കേസ്. സ്ത്രീധന നിരോധന നിയമം അനുസരിച്ച്‌ ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ല എന്നാണ് ഡോ. റുവൈസിന്റെ വാദം.

ഈ മാസം 21വരെയാണ് റുവൈസിന്റെ റിമാന്‍ഡ് കാലാവധി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷഹ്ന സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് ജീവനൊടുക്കിയത്.

ഷെഹ്ന സുഹൃത്ത് മാത്രമായിരുന്നു എന്നാണ് റുവൈസിന്റെ മൊഴി. പഠനത്തിന് ശേഷം വിവാഹം

നടത്താനാണ് തീരുമാനിച്ചതെന്നും എന്നാല്‍ വിവാഹം വേഗം വേണമെന്ന് ഷഹന നിര്‍ബന്ധിച്ചിരുന്നതായും അത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.

എന്നാല്‍ റുവൈസിനും ഷഹ്നയ്ക്കും ഇടയില്‍ അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.

ഇരുവരും ഒരുമിച്ച്‌ യാത്രകള്‍ നടത്തിയ ചിത്രങ്ങളും പൊലിസ് കോടതിയില്‍ നല്‍കി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്ബ് കോളേജ് ക്യാമ്ബസില്‍ വച്ചാണ് റുവൈസ് ഷെഹ്നയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

പ്രതി ഇക്കാര്യം സമ്മതിച്ചതായും പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഇനി ഒരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ലെന്ന് ഷഹ്നയുടെ ആത്മഹത്യാകുറിപ്പിലും പറയുന്നു.

Related posts

Leave a Comment