ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ ശവസംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

പത്തനംതിട്ട: അന്തരിച്ച മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ ശവസംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവല്ലയില്‍. തിരുവല്ലയിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയുടെ സമീപം പ്രത്യേകമായി തയാറാക്കിയ കല്ലറയിലാണ് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുന്നത്.

ജോസഫ് മാര്‍ത്തോമാ മെത്ര പോലീത്തയുടെ പിന്‍ഗാമി സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സംസ്‌കാര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം നിര്‍വഹിക്കും. മറ്റു എപ്പിസ്‌കോപ്പ് മാര്‍ അന്തിമ ചടങ്ങുകളില്‍ സഹകാര്‍മികത്വം വഹിക്കും. ഇന്ന് ഉച്ചക്ക് 2 മണിവരെയാണ് പൊതുദര്‍ശനത്തിനായി സമയം അനുവദിച്ചിരിക്കുന്നത്.

Related posts

Leave a Comment