ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

കൊച്ചി ∙ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ദിവസത്തെക്കാള്‍ 16 പൈസ കുറഞ്ഞ്, ഡോളറിന് 77.60 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. വിദേശനിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതും രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തമാകുന്നതുമാണ് രൂപയ്ക്കു തിരിച്ചടിയാകുന്നത്.

 

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി സാധനങ്ങളുടെ വില ഉയര്‍ത്തും. വിദേശയാത്രച്ചെലവും ഉയരും. എണ്ണവില രാജ്യാന്തര വിപണിയില്‍ ഉയരുന്നതും ഇന്ത്യന്‍ കറന്‍സിക്കു തിരിച്ചടിയാണ്. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വില 1.7% ഉയര്‍ന്ന് ബാരലിന് (159 ലീറ്റര്‍) 114 ഡോളറിനടുത്തെത്തി.

Related posts

Leave a Comment