തിരുവനന്തപുരം: ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം, കെജിഎംഒഎ എന്നീ സംഘടനകള്‍ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു.
നാളെ രാവിലെ എട്ടു മണിവരെയാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സർക്കാർ, സ്വകാര്യ, മേഖലയിലെ മുഴുവൻ ഡോക്ടർമാരും സമരത്തിന്റെ ഭാഗമാകും.
കോർപ്പറേറ്റ്, കോ–ഓപ്പറേറ്റീവ്,ഇഎസ്ഐ മേഖലയിലെ എല്ലാ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി ഹൗസ് സർജന്മാരും പണിമുടക്കുകയാണ്.
മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഒപി ബഹിഷ്കരിച്ചാണ് സമരം. കാഷ്വൽറ്റി, ഐസിയു, ലേബർ റൂം എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. എംബിബിഎസ്, പിജി വിദ്യാർഥികളും സമരഥത്തിൽ പങ്കെടുക്കുന്നുണ്ട്.