കാട്ടൂര്‍: കരാഞ്ചിറ സെന്റ് ജോര്‍ജ് യു.പി സ്കൂളില്‍ കാട്ടൂര്‍ പഞ്ചായത്തിെന്റ നേതൃത്വത്തില്‍ ആരംഭിച്ച ഡൊമിസിലിയറി കെയര്‍ സെന്ററിെന്റ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം വാഹനം താല്‍ക്കാലികമായി വിട്ടുനല്‍കി യുവാവ്. കാട്ടൂര്‍ അഞ്ചാം വാര്‍ഡ് സ്വദേശിയും ബിസിനസുകാരനുമായ കൊമ്ബന് ജോസഫിെന്റ മകന് സെബി ജോസഫാണ് തെന്റ ഉടമസ്ഥതയിലുള്ള കാര്‍ ഒരു പ്രതിഫലവും ഇല്ലാതെ പഞ്ചായത്തിന് വിട്ടുനല്‍കിയത്.
ഡി.സി.സിയില്‍ പ്രവേശിപ്പിക്കേണ്ട രോഗികളെ കൊണ്ടുവരാണ് കൂടുതലും വാഹനം ആവശ്യമായി വരുക. മറ്റുള്ള ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് വാഹനം ഉണ്ടെങ്കിലും രോഗവ്യാപന സാധ്യത മുന്‍നിര്‍ത്തി പഞ്ചായത്തിെന്റ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതിരിക്കാന്‍ ഇത്തരം ഒരു വാഹനം അനിവാര്യമാണ്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം വാഹനം ലഭ്യമാകുന്ന കാലയളവിലേക്കാണ് ഇപ്പോള്‍ വാഹനം ഉപയോഗിക്കുക.
വാഹനം വിട്ടുനല്‍കിയതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നടക്കുന്ന വാക്സിന് ചലഞ്ചിലേക്ക് 10,000 രൂപ സംഭാവനയും സെബി നല്കി. ആവശ്യമെങ്കില്‍ കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ് ഓടിക്കാനുള്ള സന്നദ്ധതയും ഡ്രൈവര്‍ കൂടിയായ സെബി അറിയിച്ചു.
അതിെന്റ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ പോകേണ്ടി വന്നാല്‍ താമസിക്കാനുള്ള മുന്നൊരുക്കവും നടത്തിയിട്ടുണ്ട്. പഞ്ചായത്തിന് വേണ്ടി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.എം. കമറുദ്ദീന് വാഹനവും പണവും ഏറ്റുവാങ്ങി.