രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി പന്ത്രണ്ടാംദിവസവും വര്‍ധിപ്പിച്ച് എണ്ണക്കമ്ബനികള്‍. ഡല്‍ഹിയിലെ നിരക്കുകള്‍ പ്രകാരം ഇന്ന് 53 പൈസയാണ് പെട്രോളിന് വര്‍ധിച്ചിരിക്കുന്നത്. ഡീസല്‍ വില 64 പൈസ വര്‍ധിപ്പിച്ചു. ഡല്‍ഹിയിലെ ഇപ്പോഴത്തെ നിരക്ക് പെട്രോളിന് 77.81 രൂപയാണ്. ഡീസലിന് 76.43 രൂപയും.
മുംബൈയിലെ പെട്രോള്‍ വില ഇപ്പോള്‍ 84.66 രൂപയാണ്. ഡീസല്‍ വില 74.93 രൂപയും. ചെന്നൈയില്‍ പെട്രോളിന് 81.32 രൂപയാണ് ഇപ്പോഴത്തെ വില. ഡീസലിന് 74.23 രൂപ.
ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ത്തിവെച്ചിരുന്ന പ്രതിദിന വിലവ്യതിയാന സമ്ബ്രദായം വീണ്ടും തുടങ്ങിയതോടെയാണ് വന്‍തോതില്‍ വിലകയറ്റുന്ന നടപടികളിലേക്ക് എണ്ണക്കമ്ബനികള്‍ നീങ്ങിയത്.
വിലക്കയറ്റത്തിനെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ പിടിച്ചുപറിക്ക് പുറമെയാണ് എണ്ണക്കമ്ബനികളുടെ ഈ കൊള്ളയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇടപെടാതിരുന്നാല്‍ രാജ്യത്തെ ഗതാഗത സേവനങ്ങള്‍ തടസ്സപ്പെടുമെന്നും എഐഎംടിസി പറയുന്നു.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ (അസംസ്കൃത എണ്ണ) വില കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ക്രൂഡ് ഓയില്‍ വില കുറയുമ്ബോള്‍ രാജ്യത്ത് എണ്ണവില കൂടുന്നതിന്റെ യുക്തി വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം മൂലം ഡിമാന്‍ഡ് കുറയുമെന്ന ആശങ്കയിലാണ് ക്രൂഡോയില്‍ വില ഇടിയുന്നത്. മെയ് അഞ്ചിന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില 2.2 ശതമാനം ഇടിഞ്ഞ് ബാരലിന് 40.81 ഡോളര്‍ എന്ന നിലയിലെത്തിയിരുന്നു. മാര്‍ച്ച് 16 മുതല്‍ വില പിടിച്ചുനിര്‍ത്തിയ എണ്ണ കമ്ബനികള്‍ വീണ്ടും ഈ മാസം വില വര്‍ദ്ധന തുടങ്ങി. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞപ്പോളും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വിലകുറക്കാന്‍ തയ്യാറായിരുന്നില്ല