മംഗളൂരു: ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്‍റെ ഡി.എൻ.എ ഫലം പോസിറ്റിവ്. ഷിരൂരില്‍ ലോറിയില്‍ കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെയെന്ന് അധികൃതർ അറിയിച്ചു.
നടപടികള്‍ പൂർത്തിയാക്കി മൃതദേഹം അർജുന്റെ ബന്ധുക്കള്‍ക്ക് ഇന്നുതന്നെ കൈമാറും. മംഗളൂരുവിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്.
അര്‍ജുന്റെ മൃതദേഹവും ലോറിയും കഴിഞ്ഞദിവസം നടത്തിയ നിര്‍ണായക തിരച്ചിലിലാണ് കണ്ടെത്തിയത്. അര്‍ജുനെ കാണാതായിട്ട് 72ആം ദിവസമാണ് ലോറിയടക്കം കണ്ടെത്തിയത്.
മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഉറപ്പിക്കാനുള്ള ഡി.എൻ.എ പരിശോധനക്കായി മൃതദേഹത്തില്‍നിന്നുള്ള സാമ്ബിളും അർജുന്റെ സഹോദരന്റെ ഡി.എൻ.എ സാമ്ബിളും ശേഖരിച്ച് മംഗളൂരുവിലെ ലാബിലേക്ക് അയച്ചിരുന്നു.