ഡിസംബര്‍ 17 മുതല്‍ അദ്ധ്യാപകര്‍ സ്‌കൂളില്‍ എത്താന്‍ നിര്‍ദ്ദേശം; ഒരു ദിവസം എത്തേണ്ടത് 50 ശതമാനം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 10,പ്ളസ് ടു അദ്ധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒരുദിവസം അന്‍പത് ശതമാനം അദ്ധ്യാപകര്‍ എന്ന കണക്കിനാകണം ഹാജരാകേണ്ടത്. ഈ ക്ളാസുകളിലെ കുട്ടികള്‍ക്ക് പഠന പിന്തുണ അദ്ധ്യാപകര്‍ കൂടുതല്‍ ശക്തമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പരീക്ഷാ കാലത്തിന് മുന്‍പുള‌ള റിവിഷന്‍ ക്ളാസുകള്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണം. 10,പ്ളസ് ‌ടു വിദ്യാര്‍ത്ഥികള്‍ക്കുള‌ള ഡിജി‌റ്റല്‍ ക്ളാസ് ജനുവരി മാസത്തോടെ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശമുണ്ട്.

ഇന്നലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ദുരന്ത നിവാരണ അതോറി‌റ്റി ട്യൂഷന്‍ ക്ളാസുകളും കമ്ബ്യൂട്ടര്‍ സെന്ററുകളും നൃത്ത വിദ്യാലയങ്ങളും എല്ലാം കൊവിഡ് ചട്ടപ്രകാരം സംസ്ഥാനത്ത് തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂളുകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി സെപ്‌തംബര്‍ 21ന് സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിട്ടു.

Related posts

Leave a Comment