തിരുവനന്തപുരം/ആലപ്പുഴ/ കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍
മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ച് ഇന്നും സംഘര്‍ഷത്തില്‍ കലാശിച്ചു.
ആലപ്പുഴയില്‍ കലക്ടറേറ്റിലേക്ക് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേര്‍ക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിയതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ഒരു വനിത അടക്കം മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പോലീസ് മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചുവെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ ആലപ്പുഴ ജനറല്‍ ആശുപത്രി പരിസരത്തേക്ക് റോഡ് ഉപരോധിച്ച് പ്രകടനം നടത്തുകയാണ്.
കാസര്‍ഗോട്ടും രാവിലെ നടന്ന പ്രതിഷേധ മാര്‍ച്ചിനു നേര്‍ക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതിനിടെ, തിരുവനന്തപുരത്ത് വേറിട്ട പ്രതിഷേധവുമായി വനിതാ പ്രവര്‍ത്തകരെത്തി. ഡിജിപിക്ക് വെപ്പുമുടി പോസ്റ്റില്‍ അയച്ചാണ്
യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം. കണ്ണൂരില്‍ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകയുടെ മുടിയില്‍ പോലീസ് ഓഫീസര്‍ ചവിട്ടിപ്പിടിച്ചതിലുള്ള പ്രതിഷേധമാണിത്.