ഡിഎന്‍എ ഫലത്തില്‍ കോടിയേരിയുടെ മൂത്ത പുത്രന്‍ കുടുങ്ങി; അനുനയിപ്പിക്കാനുള്ള ബിനോയി‌യുടെ ശ്രമത്തെ എതിര്‍ത്ത് യുവതി

മുംബൈ : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍, വിചാരണയ്ക്ക് മുമ്ബ് ബിനോയ് കോടിയേരി ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നതായി സൂചന. എന്നാല്‍ നിലവില്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. മാത്രമല്ല വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലും, കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം ബിനോയ്ക്ക് പ്രതികൂലമാണെന്ന തിരിച്ചറിവിലും കേസില്‍ പരാതിക്കാരിയായ യുവതിയുമായി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുകയാണ് കോടിയേരി ബാലകൃഷ്ണന്റെ മൂത്ത പുത്രനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം യുവതിയുടെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഈ കേസ് ബിനോയിക്ക് കുരുക്കായി മാറും.

അതേസമയം വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി രംഗത്ത് എത്തി കഴിഞ്ഞു. അപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുള്ള വാദങ്ങള്‍ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ എഴുതി നല്‍കിയതായി ബിഹാര്‍ സ്വദേശിനിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ അറിയിച്ചു. കേസ് 19നു പരിഗണിക്കും. ഇനി കോടതി നിലപാടാകും നിര്‍ണ്ണായകം. അതിവേഗവിചാരണ കോടതിയിലേക്ക് കേസ് മാറിയാല്‍ എല്ലാം പെട്ടന്നായിരിക്കും. ആയതിനാല്‍ ഈ കേസില്‍ പരാതിക്കാരിക്ക് അനുകൂല വിധി വരാന്‍ ഡി എന്‍ എ ടെസ്റ്റ് ഫലം മാത്രം മതിയാകും. 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ 3 ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ച്‌ ബിനോയ് കോടതിയെ സമീപിച്ചത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച്‌ ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയാണ് ബിനോയിക്ക് വിനയാകുന്നത്. കഴിഞ്ഞ മാസം 15നാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള ആരോപണങ്ങളാണു കുറ്റപത്രത്തിലുള്ളത്. ഡിഎന്‍എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് സൂചന. ബിനോയ് കോടിയേരിയ്‌ക്കെതിരായ ലൈംഗിക പീഡനപരാതിയും ഡിഎന്‍എ ടെസ്റ്റിന്റെ പരിശോധനാഫലവും ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

 

Related posts

Leave a Comment