ഡല്‍ഹി ആരോഗ്യ മന്ത്രിയുടെ നില ഗുരുതരം; പ്ലാസ്മ ചികിത്സക്ക് വിധേയനാക്കും

ന്യൂഡല്‍ഹി | കൊവിഡ് രോഗബാധിതനായ ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തെ ഇന്ന് പ്ലാസ്മ തെറപ്പിക്ക് വിധേയനാക്കും. സാകേത് മാക്‌സ് ആശുപത്രിയിലാണ് മന്ത്രി ചികിത്സയില്‍ കഴിയുന്നത്.രാജീവ് ഗാന്ധി മെമോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. കടുത്ത ശ്വാസതടസവും അനുഭവപ്പെട്ടതോടെ പ്ലാസ്മ തെറപ്പിക്കായി സാകേത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചു.

ജൂണ്‍ 14ന് അമിത് ഷാ വിളിച്ചുചേര്‍ത്ത ഡല്‍ഹിയിലെ കൊവിഡ് അവലോകന യോഗത്തില്‍ സത്യേന്ദര്‍ ജെയിനും പങ്കെടുത്തിരുന്നു. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Related posts

Leave a Comment