ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ മരിച്ചത്​ 13 പേര്‍; ജനങ്ങളില്‍നിന്ന്​ നിര്‍ദേശം തേടി കെജ്​രിവാള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ കോവിഡ്​ മൂലം 13 പേര്‍ മരണപ്പെട്ടു. ആദ്യ കോവിഡ്​ മരണം റിപ്പോര്‍ട്ട്​ ​ചെയ്​ത ശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ദിവസമാണ്​ കടന്നുപോയത്​. 406 പേര്‍ക്ക്​ പുതുതായി കോവിഡ് ബാധ സ്​ഥിരീകരിച്ചു.

ഡല്‍ഹിയില്‍ മൊത്തം മരണസംഖ്യ 86ഉം രോഗബാധിതര​ുടെ എണ്ണം 7,639 ഉം ആയി. 2,512 പേര്‍ സുഖം പ്രാപിച്ചു. 5,041 പേര്‍ ചികിത്സയിലാണെന്നും ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട ആരോഗ്യ ബുള്ളറ്റിന്‍ വ്യക്​തമാക്കി.

അതേസമയം, സംസ്​ഥാനത്ത്​ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളും നടപടികളും സംബന്ധിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടി. ‘മാര്‍ക്കറ്റുകള്‍ തുറക്കണോ? പൊതുഗതാഗതം അനുവദിക്കണോ? സാമൂഹ്യ അകലം പാലിച്ച്‌​ ആരോഗ്യം സംരക്ഷിക്കാനും സമ്ബദ്‌വ്യവസ്ഥ പരിപാലിക്കാനും ചെയ്യേണ്ടതെന്താണെന്ന്​ നിങ്ങള്‍ക്ക്​ നിര്‍​േദശിക്കാം’ -കെജ്​രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ കെജ്‌രിവാളും പ​ങ്കെടുത്തിരുന്നു. ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച്‌ മേയ് 15നകം മുഖ്യമ​ന്ത്രിമാര്‍ നിര്‍ദേശം നല്‍കണമെന്നാണ്​​ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്​. ഇതിനുവേണ്ടിയാണ്​ കെജ്‌രിവാള്‍ ജനാഭിപ്രായം തേടുന്നത്​.

എല്ലാ നല്ല നിര്‍ദ്ദേശങ്ങളും വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നു​ം ഡല്‍ഹി സര്‍ക്കാരി​​െന്‍റ നിര്‍ദ്ദേശമായി അവ കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്ബറായ 1031, വാട്‌സ്‌ആപ്പ് 8800007722, delhicm.suggestions@gmail.com എന്നിവ വഴി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ബുധനാഴ്ച വൈകീട്ട്​ 5 മണിക്കകം അയക്കണം.

Related posts

Leave a Comment