ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗത്തിലെ 500ഓളം പേര്‍ക്ക്​ കോവിഡ്​

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ നിയോഗിച്ച സുരക്ഷാ സേനയിലെ 500ഓളം ജവാന്‍മാര്‍ക്ക്​ കോവിഡ്​. അര്‍ധ സൈനിക വിഭാഗത്തി​​െന്‍റ വിവിധ യൂനിറ്റുകളില്‍പെട്ടവര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. സെന്‍ട്രല്‍, സൗത്ത്​ ഈസ്​റ്റ്​​, നോര്‍ത്ത്​​ ജില്ലകളിലാണ്​ ഭൂരിഭാഗം കോവിഡ്​ കേസുകളുമുള്ളത്​.

രോഗ​ വ്യാപനം തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി മുഴുവന്‍ യൂനിറ്റുകളിലും പ്രത്യേകം സെല്ലുകള്‍ രൂപവത്​ക്കരിച്ചിട്ടുണ്ട്​. ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ളത്​ ബി.എസ്​.എഫിലാണ്​. 195 ബി.എസ്​.എഫ്​ ജവാന്‍മാര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതില്‍ കൂടുതല്‍ പേരും ഡല്‍ഹിയുമായി ബന്ധപ്പെട്ടവരാണ്​. കോവിഡ്​ ബാധിച്ച​ രണ്ട്​ ബി.എസ്​.എഫ്​ സൈനികള്‍ വ്യാഴാഴ്​ച മരിച്ചിരുന്നു.

191 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. ക്രമസമാധാനപാലനത്തിനായി ഡല്‍ഹി പൊലീസിനൊപ്പം വിന്യസിച്ചിരുന്നതിനാല്‍ ഇതില്‍ 130 പേരും ഡല്‍ഹിയുമായി ബന്ധപ്പെട്ടവരാണെന്ന്​ ബി.എസ്​.എഫ്​ വൃത്തങ്ങള്‍ അറിയിച്ചു. ക്വാറന്‍റീനിലുള്ള ജവാന്‍മാരുടെ ആരോഗ്യനില ബി.എസ്​.എഫി​​െന്‍റ ​േകാവിഡ്​ സെല്‍ നിരീക്ഷിച്ചു വരികയാണ്​.

സി.ആര്‍.പി.എഫിലും കോവിഡ്​ ബാധിതര്‍ കുറവല്ല. ഇതുവരെ 159 പേര്‍ക്കാണ്​ സേനയില്‍ കോവിഡ്​ സ്ഥിരീകരിച്ചത്​. കൂടാതെ 900 സി.ആര്‍.പി.എഫ്​ ജവാന്‍മാര്‍ ഡല്‍ഹിയില്‍ ക്വാറന്‍റീനിലാണ്​. ​േകന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഡ്യൂട്ടിക്ക്​ നി​േയാഗിച്ചിരുന്ന രണ്ട്​ സി.ആര്‍.പി.എഫുകാര്‍ക്കും രോഗബാധയുണ്ട്​. ഇതില്‍ ഒരാള്‍ ഡ്രൈവറും മ​റ്റേയാള്‍ കോണ്‍സ്​റ്റബി​ളുമാണ്​. ഇവരുടെ സമ്ബര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തിയതായും എല്ലാ മുന്‍കര​ുതലുകളും കൈക്കൊണ്ടതായും സി.ആര്‍.പി.എഫി​െല മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. സി.ആര്‍.പി.എഫും കോവിഡ്​ സെല്‍ രൂപവത്​ക്കരിച്ചിട്ടുണ്ട്​.

ഇന്തോ-തിബറ്റന്‍ അതിര്‍ത്തി പൊലീസില്‍ ഇതുവരെ 82 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. വ്യാഴാഴ്​ച ഡല്‍ഹി പൊലീസിനൊപ്പം വിന്യസിച്ച കമ്ബനിയിലെ എട്ട്​ ജവാന്‍മാര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു​. ഡല്‍ഹി പൊലീസില്‍ 80 പേര്‍ രോഗബാധിതരായുണ്ട്​.

തന്ത്രപ്രധാനമായ കെട്ടിടങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്​ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ (സി.ഐ.എസ്​.എഫ്​) 50 പേര്‍ക്ക്​ രോഗബാധ കണ്ടെത്തിയിട്ടുണ്ട്​.

ഏറ്റവും കുറവ്​ കോവിഡ്​ ബാധിതരുള്ളത്​ സശസ്​ത്ര സീമബല്ലില്‍(എസ്​.എസ്​.ബി) ആണ്​. 14 പേര്‍ക്കാണ്​ സേനയില്‍ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇവരെല്ലാവരും ഡല്‍ഹി പൊലീസിനൊപ്പം ക്രമസമാധാന പാലന ​േജാലിയിലേര്‍​പ്പെട്ടവരായിരുന്നു. ഡല്‍ഹിയില്‍ ക്രമസമാധാന പാലനത്തിന് എസ്​.എസ്​.ബിയുടെ​ 16 കമ്ബനികളാണ്​ ആവശ്യമായിട്ടുള്ളതെന്ന്​ ഡയറക്​ടര്‍ രാജേഷ്​ ചന്ദ്ര പറഞ്ഞു.

മുഴുവന്‍ സ​ുരക്ഷാസേനക്കാരും സൈനികരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​.

Related posts

Leave a Comment