തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലെത്തുന്നത് 602 പേര്‍. വെള്ളിയാഴ്ച രാവിലെയാണ് ട്രെയിന്‍ എത്തുക.തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ 5.25 ഓടെ ട്രെയിന്‍ എത്തുമെന്ന് തിരുവനന്തപുരം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ഇറങ്ങുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍; തിരുവനന്തപുരം – 150, കൊല്ലം- 84, പത്തനംതിട്ട – 89, ആലപ്പുഴ- 37, കോട്ടയം – 34, തമിഴ്നാട് – 61 പോകേണ്ട സ്ഥലം അറിയിക്കാത്തവര്‍ – 147.
മറ്റ് ജില്ലകളിലേക്ക് പോകേണ്ടവര്‍ക്ക് 25 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് അഞ്ച് ബസുകള്‍ ഏര്‍പ്പെടുത്തിയതായി കന്യാകുമാരി കലക്ടര്‍ തിരുവനന്തപുരം കലക്ടറെ അറിയിച്ചു.
റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരുടെ ആരോഗ്യ പരിശോധന കര്‍ശനമായി നടത്തുന്നതിനും തുടര്‍ നടപടികള്‍ക്കുമുള്ള സജജീകരണങ്ങള്‍ എര്‍പ്പെടുത്തിയതായും ജില്ല ഭരണകൂടം അറിയിച്ചു.