ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു.എട്ട് പേര്‍ക്ക് പരുക്കേറ്റു.
വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലായിരുന്നു അപകടം നടന്നത്.
വെള്ളിയാഴ്ച രാവിലെ 5.30 ഓടെ കനത്ത മഴ തുടരുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു.
അപകടത്തില്‍ വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
റൂഫ് ഷീറ്റും സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിവരെ റദ്ദാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം.