ലൈംഗികപീഡന ആരോപണം ഉയര്‍ന്ന പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവര്‍ത്തകയും സംഗീതസംവിധായകന് ഗോവിന്ദ് വസന്തയുടെ ഭാര്യയുമായ രഞ്ജിനി അച്യുതന്.
പടവെട്ട് സിനിമയുടെ സബ് ടൈറ്റില്‍, സ്ക്രിപ്റ്റ് പരിഭാഷണ ജോലികള്‍ നിര്‍വഹിച്ചത് രഞ്ജിനിയാണ്.
രഞ്ജിനിയുടെ ഭര്‍ത്താവ് ഗോവിന്ദ് വസന്തയാണ് പടവെട്ടിനായി സംഗീതം നിര്‍വഹിച്ചത്. അതിനാല്‍ തങ്ങള്‍ നേരിട്ട് കണ്ടതും അറിഞ്ഞതുമായ കാര്യങ്ങളാണ് പറയുന്നത് എന്ന ആമുഖത്തോടെയാണ് രഞ്ജിനി സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഒരു സ്ത്രീ, ഫെമിനിസ്റ്റ് തുടങ്ങിയ നിലകളില്‍ താന്‍ ലിജു കൃഷ്ണയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.
ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കെട്ടിച്ചമയ്ക്കപ്പെടുന്ന ഓരോ കള്ളക്കേസുകളും അനീതിയുടെ യഥാര്‍ഥ ഇരകളെ നശിപ്പിക്കുന്നതാണെന്ന് താന്‍ വിശ്വസിക്കുന്നതായി രഞ്ജിനി കുറിക്കുന്നു.