കൊച്ചി> കിഴക്കമ്പലം ട്വൻറി 20യെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ്.
പി വി ശ്രീനിജന് എംഎല്‍എയെ അപമാനിച്ചിട്ടില്ലെന്നും എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാര്‍ട്ടി തീരുമാനമാണെന്നും സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പുത്തന്‍കുരിശ് പൊലീസ് കേസെടുത്തത്.