ട്രെയിനില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം; ദുരനുഭവമുണ്ടായത് തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ കോട്ടയം എക്സ്പ്രസില്‍

കൊല്ലം: ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം. കോട്ടയം എക്സ്പ്രസില്‍ തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്.

അശ്ലീല പ്രകടനം നടത്തിയയാള്‍ വര്‍ക്കലയിലിറങ്ങി. ഇയാളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.

വിദ്യാര്‍ഥിനിയുടെയും സഹോദരിയുടെയും നേരെയായിരുന്നു അശ്ലീപ്രദര്‍ശനം. അനിയത്തിയാണ് സംഭവം ആദ്യം കണ്ടത്.

വീഡിയോ എടുക്കുന്നതു കണ്ടാണ് ഇയാള്‍ വര്‍ക്കല സ്റ്റേഷനിലിറങ്ങിയത്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയത് എന്നാണ് വിവരം.

കുട്ടികളുടെ നമ്പര്‍ എടുത്ത് റെയില്‍വേ പോലീസ് അവരുമായി സംസാരിച്ചു.

ദൃശ്യങ്ങള്‍ അവരുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളിലേക്ക്, ഇയാളെ കണ്ടെത്താന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ അയച്ചു കൊടുക്കുകയും ചെയ്തു.

അതിന് ശേഷം ഇയാളെ കണ്ടെത്തുന്നതിന് മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയുമുണ്ടായി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

 

Related posts

Leave a Comment