ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം:ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍. മലബാര്‍ എക്‌സ്പ്രസിന്റെ ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നത് യാത്രക്കാര്‍ കണ്ടത്. ഉടന്‍ റെയില്‍വേ പോലിസിനെ വിവിരമറിയിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ട്രെയിന്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ടി വന്നു.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നും മറ്റ് ദുരൂഹതകള്‍ ഇല്ലെന്നുമാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Related posts

Leave a Comment