കൊച്ചി:പുനലൂര്‍ പാസഞ്ചറില്‍ യുവതി കവര്‍ച്ചയ്ക്കും അക്രമണത്തിനും ഇരയായ കേസിലെ പ്രതിയെ ഇന്ന് കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ പ്രതിയായ ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെ ഇന്നലെ പത്തനംതിട്ടയില്‍വച്ചാണ് പിടികൂടിയത്.ഇയാളെ രാത്രി എറണാകുളം റെയില്‍വേ പൊലീസിന് കൈമാറി
ഏപ്രില്‍ 28ന് രാവിലെ ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വച്ചാണ് മുപ്പത്തിരണ്ടുകാരി ആക്രമിക്കപ്പെട്ടത്. രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കായി റെയില്‍വേ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രണ്ട് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ 20 അംഗസംഘം കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തുന്നതിനിടെയാണ് ബാബുക്കുട്ടന്‍ അറസ്റ്റിലായത്. മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞ് മാര്‍ച്ച് 12 നാണ് ഇയാള്‍ പൂജപ്പുര സബ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി. രാഷ്ട്രീയം തുറന്നുപറഞ്ഞ് ലക്ഷ്മി പ്രിയ.