ട്രാന്‍സ്ജെന്‍ഡര്‍ ശ്രീധന്യ കൊച്ചിയിലെ വീട്ടില്‍ മരിച്ച നിലയില്‍, കൊവിഡെന്ന് സംശയം; മൃതദേഹത്തിന് 2 ദിവസം പഴക്കം

കൊച്ചി: വൈറ്റിലയിലെ വാടക വീട്ടില്‍ ട്രാന്‍സ്ജെന്‍ഡര്‍ ശ്രീധന്യ മരിച്ച നിലയില്‍ . മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ദുരൂഹത സംശയിക്കുന്നില്ലെന്നും ഇന്‍ക്വസ്റ്റ് നടത്തിയ മരട് ഇന്‍സ്പെക്ടര്‍ വിനോദ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പനിയും ഛര്‍ദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നത്.

കോവിഡ് സംശയത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.

Related posts

Leave a Comment