കോഴിക്കോട്: ട്രാന്‍സ് ദമ്പതികളായ സഹദിനും സിയയ്ക്കും ഇത് സ്വപ്നസാക്ഷാത്കാരം. ട്രാന്‍സ്മെന്‍ സഹദ് കുഞ്ഞിന് ജന്മം നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.
രാജ്യത്ത് ആദ്യമായാണ് ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളിലെ പുരുഷ പങ്കാളിക്ക് കുഞ്ഞ് ജനിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് സഹദ് ജന്മം നല്‍കുമെന്ന് സാമൂഹ മാധ്യമങ്ങളിലൂടെ സിയ അറിയിച്ചതോടെ ഇരുവരും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിരവധി പേരാണ് ഇരുവരേയും അഭിനന്ദിച്ചും പിന്തുണച്ചും രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ടും സിയ പങ്കുവെച്ചിരുന്നു.
തന്‍റെയുള്ളിലെ മാതൃത്വമെന്ന സ്വപ്നങ്ങള്‍ക്ക് പങ്കാളിയായ സഹദ് ഫാസിലിലൂടെ പൂര്‍ണത നല്‍കാന്‍ ഒരുങ്ങുന്നുവെന്നായിരുന്ന സിയ ലോകത്തെ അറിയിച്ചത്.
സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചത്. സഹദ് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങള്‍ നീക്കം ചെയ്തിരുന്നെങ്കിലും ഗര്‍ഭപാത്രവും മറ്റും നീക്കം ചെയ്തിരുന്നില്ല