തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്നും തട്ടിയെടുത്ത പണം സീനിയര്‍ അക്കൗണ്ടന്റായ ബിജു ലാല്‍ 5 അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പ്രഥമിക പരിശോധനയില്‍ കണ്ടെത്തി. ബിജു ലാലിന്റെ തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്താന്‍ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഇതിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സഹായം തേടും. തട്ടിയെടുത്ത രണ്ടു കോടിയില്‍ 61 ലക്ഷം രൂപ ബിജുലാല്‍ തന്‍്റെ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ അക്കൗണ്ടുകള്‍ ഭാര്യയുടെയും സഹോദരിയുടെയും പേരിലുള്ളതാണ്. ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിന്‍്റെ ട്രഷറി അക്കൗണ്ടുകളില്‍ തന്നെ കണ്ടെത്തി. ബിജുലാല്‍ നെരത്തെ ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന്റെ ഭാഗമായാണ് ട്രഷറിയുടെ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്‍്ററിന്‍്റെയും സഹായം തേടുന്നത്. . ട്രഷറിയിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്മെന്‍്റ് സെല്‍ വിരമിച്ച ഉദ്യോഗസ്ഥന്‍്റെ പാസ് വേഡ് റദ്ദാക്കിയിരുന്നെങ്കില്‍ ബിജുലാലിന് പണം തട്ടാന്‍ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം.
പണം തട്ടിപ്പില്‍ വഞ്ചിയൂര്‍ പൊലീസ് എടുത്ത കേസില്‍ ട്രഷറി ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളില്‍ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐ.ടി ആക്‌ട് പ്രകാരവും കേസെടുത്തു.