ട്രംപ് വാഴ്‌ച്ചയ്‌ക്ക് അവസാനം: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ ചുമതലയേറ്റു

അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു. ഇന്ത്യന്‍ സമയം 10:20ന് യു.എസ്. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ വെച്ചാണ് ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്‌തത്. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പ്രത്യേകതയും ജോ ബൈഡനുണ്ട്. 78 വയസാണ് ജോ ബൈഡന്റെ പ്രായം.

ഇന്ത്യന്‍ സമയം 9:55നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ആരംഭമായത്. ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രശ‌സ്‌ത ഗായികയായ ലേഡി ഗാഗ ദേശീയഗാനം ആലപിച്ചു. മുന്‍ പ്രസിഡന്റുമാരായിരുന്ന ബാരാക് ഒബാമ,ബില്‍ ക്ലിന്റണ്‍,ജോര്‍ജ് ബുഷ് എന്നിവര്‍ ക്യാപിറ്റോളില്‍ സത്യപ്രതിജ്ഞ കാണുവാനായി എത്തിയിരുന്നു.
അതേസമയം ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിന് കാത്തുനില്‍ക്കാതെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്ലോറിഡയിലേക്ക് തിരിച്ചു.

Related posts

Leave a Comment