വാഷിങ്ടന്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക് അക്കൗണ്ടിന് രണ്ടു വര്‍ഷത്തേക്കുകൂടി വിലക്ക് നീട്ടി.
ഇതിനുശേഷം മാത്രമേ വിലക്കു നീക്കണോയെന്ന് പരിശോധിക്കൂവെന്നും ഫെയ്സ്ബുക് വ്യക്തമാക്കി.
യുഎസ് ക്യാപിറ്റലില്‍ നടന്ന അക്രമത്തിനു പിന്നാലെ ഫെയ്സ്ബുക്കിനെക്കൂടാതെ ട്വിറ്ററും യൂട്യൂബും ട്രംപിന്റെ അക്കൗണ്ടുകള്‍ വിലക്കിയിരുന്നു.
ട്രംപിന്റെ വാക്കുകള്‍ അക്രമത്തിന് പിന്തുണയേകിയെന്നതാണ് വിലക്കിന് കാരണമായി സമൂഹമാധ്യമങ്ങള്‍ പറഞ്ഞത്.
നിങ്ങളെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. നിങ്ങള്‍ വളരെ പ്രത്യേകത നിറഞ്ഞവരാണ്’ എന്ന് കലാപകാരികളോട് വിഡിയോ സന്ദേശത്തില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഇന്‍സ്റ്റാഗ്രാമില്‍നിന്നും ഫെയ്‌സ്ബുക്കില്‍നിന്നും ട്രംപിനെ താല്‍ക്കാലികമായി നീക്കം ചെയ്‌തത്.
ട്രംപ് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാം എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്വിറ്റര്‍.
ജനുവരി 6ന് ആയിരുന്നു യുഎസ് ക്യാപിറ്റലിലെ അക്രമം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം അലങ്കോലപ്പെടുത്തുകയായിരുന്നു ട്രംപ് അനുകൂലികളുടെ ലക്ഷ്യം.
തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ട്രംപാണ് ജയിച്ചതെന്നുമായിരുന്നു ഇവരുടെ അവകാശവാദം. അക്രമത്തിന് സമൂഹമാധ്യമ കുറിപ്പുകളിലൂടെ ട്രംപ് പിന്തുണയേകിയെന്നും ആക്ഷേപമുണ്ടായി.
ക്യാപ്പിറ്റല്‍ കലാപകാരികളെ പ്രോത്സാഹിപ്പിച്ചതിനു മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍നിന്നു നീക്കിയ നടപടി ശരിവച്ച് കമ്ബനിയുടെ ഓവര്‍സൈറ്റ് പാനല്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു