ടൊയോട്ട കൊറോള ക്രോസിനെ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.2021 ജൂണ്‍ 2-ന് മോഡലിനെ കമ്ബനി യുഎസ് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് .
ടൊയോട്ടയുടെ ജനപ്രിയ സെഡാന്‍ മോഡലായ കൊറോളയെ അടിസ്ഥാനമാക്കി ഒരുങ്ങിയ എസ്‌യുവിയാണ്
കൊറോള ക്രോസ്. ടൊയോട്ടയുടെ കൊറോള ഓള്‍ട്ടിസ്, സിഎച്ച്‌ആര്‍ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന
ടിഎല്‍ജിഎസി പ്ലാറ്റ്‌ഫോമിലാണ് കൊറോള ക്രോസും ഒരുങ്ങുന്നത്.
കൊറോള ക്രോസ് അമേരിക്കന്‍ വിപണിയിലേക്ക് വരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍പുറത്തുവന്നിരുന്നു. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ വിപണികളിലെത്തുന്നതിനുമുമ്ബ് കൊറോള ക്രോസ് ആദ്യമായി തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ചു. കൊറോള
ക്രോസിന്റെ യുഎസ് അവതരണത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അന്നുമുതല്‍ നിലവിലുണ്ട്.
TNGA-C പ്ലാറ്റ്ഫോം ആണ് ടൊയോട്ട കൊറോള ക്രോസിന് പിന്തുണ ഒരുക്കുന്നത്. കൊറോള ക്രോസിന്കരുത്തേകാന്‍ രണ്ട് എന്‍ജിനാണ് ടൊയോട്ട വികസിപ്പിച്ചിട്ടുള്ളത്. 1.8 ലിറ്റര്‍ 2ZR-FBE പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്. റെഗുലര്‍ പെട്രോള്‍ എന്‍ജിന്‍ 140
ബിഎച്ച്‌പി പവറവും 175 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഹൈബ്രിഡ് പതിപ്പിലെ പെട്രോള്‍ എന്‍ജിനും ഇലക്‌ട്രിക് മോട്ടോറും ചേര്‍ന്ന് 122 ബിഎച്ച്‌പി പവറാണ് ഉത്പാദിപ്പിക്കുന്നത്. സിവിടിയാണ് ഇരു മോഡലുകളിലെയും ട്രാന്‍സ്മിഷന്‍.
ടൊയോട്ടയുടെ റേവ്4ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് കൊറോള ക്രോസിലുള്ളത്. പുതിയ ഗ്രില്ല്, എല്‍ഇഡി റണ്ണിംഗ് ലൈറ്റ്, വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയുള്ള ബോഡി കളര്‍ ബംമ്ബര്‍, എല്‍ഇഡി ടെയില്‍ലാമ്ബ്, ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിന്‍വശത്തുള്ളത്.
പ്രീമിയം ലുക്കുള്ള ഇന്റീരിയറാണ് കൊറോള ക്രോസിന്റെ പ്രത്യേകത. ഡ്യുവല്‍ ടോണ്‍ ലെതര്‍ ആവരണമുള്ള ഡാഷ്‌ബോഡും ഡോര്‍ പാനലും, ഒമ്ബത് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ കാഴ്ചയില്‍ സമ്ബന്നമാക്കുന്നത്.