ഹൈദരാബാദ്: തെലുങ്കു സീരിയല്‍ താരം ശ്രാവണി കൊണ്ടപ്പള്ളിയെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരബാദിലെ മധുരനഗറിലെ ഫ്ലാറ്റില്‍ 26കാരിയായ നടിയെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എസ്.ആര് നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.
എട്ടുവര്‍ഷം മുമ്ബ് തെലുങ്കു സീരിയില്‍ രംഗത്തെത്തിയ താരം നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ശ്രാവണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ടിക്ടോക്കില്‍ പരിചയപ്പെട്ട ശ്രാവണിയുടെ സുഹൃത്ത് ദേവരാജ് പണം ആവശ്യെപ്പട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരന് ആരോപിച്ചു. ദേവ്രാജിനായി അന്വേഷണം ആരംഭിച്ചു. മനസു മമത, മൗനരാഗം എന്നിവയാണ് ശ്രാവണി അഭിനയിച്ച പ്രമുഖ തെലുങ്കു സീരിയലുകള്‍.