‘ടെറസില്‍ ഭയാനകമായ ശബ്ദം; വിമാനത്തില്‍ നിന്ന് അവര്‍ വന്ന് വീണത് എന്റെ വീടിന് മുകളില്‍’; ദുരന്തം വിവരിച്ച്‌ അഫ്ഗാന്‍ യുവാവ്

കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് ജീവനുവേണ്ടി രാജ്യം വിടുന്ന അഫാഗാന്‍ ജനതയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ലോകമാകെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു അമേരിക്കന്‍ സൈനിക വിമാനത്തിന്റെ ടയറില്‍ തൂങ്ങി രക്ഷപ്പെടുന്നതിനിടെ രണ്ട് യുവാക്കള്‍ മുകളില്‍നിന്ന് വീണ് മരിച്ച സംഭവം. എന്നാല്‍ തന്റെ വീടിന്റെ ടെറസിന് മുകളിലേക്കാണ് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ വന്നു വീണതെന്ന് വെളിപ്പെടുത്തി വാലി സാലെക് എന്ന അഫ്ഗാന്‍ യുവാവ് രംഗത്തെത്തി.

‘വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു. അപ്പോഴായിരുന്നു ഭയാനകമായി ശബ്ദം ടെറസില്‍ നിന്ന് കേട്ടത്. ട്രാക്കിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിന് സമാനമായിരുന്നു അത്. ടെറസിലെത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. രണ്ട് മൃതദേഹങ്ങള്‍ തലപൊട്ടി തലച്ചോര്‍ പുറത്ത്, വയറെല്ലാം പൊട്ടി ആന്തരിക അവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു’ യുവാവ് പറഞ്ഞു. കാഴ്ച കണ്ട തന്റെ ഭാര്യ ബോധം കെട്ട് വീണെന്നും ഒരു ടവലിലാണ് അവശിഷ്ടം മാറ്റിയതെന്നും ബന്ധുക്കളും ഞങ്ങളും അവശിഷ്ടം പള്ളിയിലേക്ക് മാറ്റിയെന്നും യുവാവ് വ്യക്തമാക്കി. സുഫിയുല്ല ഹൊതാക്, ഫിദ മുഹമ്മദ് എന്നിവരാണ് മരിച്ചത്.

അഫ്ഗാന്‍ താലിബാന്‍ പിടിച്ചെടുത്തതിന് കാബൂള്‍ വിമാനത്താവളത്തില്‍ നിരവധി പേരാണ് രക്ഷപ്പെടാനായി എത്തിയിരുന്നത്. ഇതിനിടെയായിരുന്നു അമേരിക്കന്‍ സൈനിക വിമാനത്തിന്റെ ടയറില്‍ രക്ഷപ്പെടാനായി ശ്രമിച്ചത്. എന്നാല്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും ഇരുവരും താഴേക്ക് വീഴുകയായിരുന്നു.

– താലിബാന്‍ തിരിച്ചുവരുമ്ബോള്‍ അഫ്ഗാനിസ്ഥാന്‍ കൊടുക്കേണ്ടി വരുന്ന വില

അതേസമയം താലിബാന്‍ ഭരണം പിടിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ കുട്ടികളെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ പൗരന്മാര്‍. കാബൂള്‍ വിമാനത്താവളത്തിലെ മുള്ളുവേലിക്ക് മുകളിലൂടെ കുട്ടികളെ എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മറുപുറത്തുള്ള ബ്രിട്ടീഷ് സൈനികരോട് പിടിച്ചുകൊള്ളാന്‍ പറഞ്ഞാണ് മാതാപിതാക്കള്‍ കുട്ടികളെ എറിഞ്ഞുകൊടുക്കുന്നത്. ചില കുട്ടികള്‍ വേലിയില്‍ കുടുങ്ങുകയും ചെയ്?തു.

എങ്ങനെയും രാജ്യം വിടാനുള്ള തത്രപ്പാടിലാണ് അഫ്ഗാന്‍ പൗരന്മാരെന്ന് ബ്രിട്ടീഷ് സേനാംഗങ്ങളെ ഉദ്ധരിച്ച്‌ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളെ രാജ്യം കടക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ കരയുകയാണെന്നും ബ്രിട്ടീഷ് സൈനികര്‍ പറയുന്നു.

Related posts

Leave a Comment