കോഴിക്കോട്∙ ടി.പി. ചന്ദ്ര ശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു
വരികയായിരുന്ന സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തൻ (73) അന്തരിച്ചു. പാനൂര്‍ മേഖലയിലെ സിപിഎം നേതാവായ കുഞ്ഞനന്തൻ ടിപി വധക്കേസിൽ 13-ാം പ്രതിയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനുവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച.രാവിലെ ഐസിയുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഒമ്പതോടെ മരണം സംഭവിച്ചു. . നാളെ രാവിലെ 8 മണി മുതൽ 9 മണി വരെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസായ രാജു മാസ്റ്റർ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. 9.30 മുതൽ 11 മണി വരെ പാറാട് ടൗണിലും തുടർന്ന് 12 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദര്‍ശിച്ചിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ്. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ചന്ദ്രശേഖരനെ കൊല ചെയ്ത സംഭവത്തില്‍കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്. ടി.പി. വധത്തിനു ശേഷം അന്വേഷണം ഊർജിതമായതോടെ മൈസൂർ, ബെംഗളൂരു, ബൽഗാം തുടങ്ങിയ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു. 2012 ജൂലൈ 23ന് വടകര മജിസ്‌ട്രേട്ട് കോടതിയിലെത്തി കുഞ്ഞനന്തൻ കീഴടങ്ങി. 15 വര്‍ഷത്തോളം കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായിപ്രവര്‍ത്തിച്ചു. ഭാര്യ- ശാന്ത, മക്കൾ- ഷബ്‌ന (അധ്യാപിക, കണ്ണങ്കോട് യു.പി സ്‌കൂൾ), ഷെറിൽ (ഖത്തർ), മരുമക്കൾ- മനോഹരൻ, നവ്യ.