തളിപ്പറമ്പ് : തളിപ്പറമ്പ് സംസ്ഥാന പാതയില്‍ ലോറി തട്ടി താഴ്ന്നു കിടന്ന വൈദ്യുതി സ്റ്റേ വയര്‍ കഴുത്തില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരന് അത്ഭുതകരമായി രക്ഷപെട്ടു. തിരുവട്ടൂര്‍ സ്വദേശിയായ ഇസ്മായില്‍ എന്ന യുവാവിനാണ് ഇന്നലെ രാവിലെ കപ്പാലം തങ്ങള്‍ പള്ളിക്ക് സമീപം കഴുത്തില്‍ വയര്‍ കുടുങ്ങി പരുക്കേറ്റത് . അതേസമയം ഇതിന് മുന്‍പ് ഇതുവഴി കടന്ന് പോയ ലോറി തട്ടി വയര്‍ പൊട്ടുകയുണ്ടായി.ഇത് ഉയര്‍ത്തി വെക്കുകയോ അധികൃതരെ വിവരമറിയിക്കുകയോ ചെയ്യുന്നതിന് പകരം തിരക്കേറിയ സംസ്ഥാന പാതയോരത്തുള്ള വൈദ്യുതി തൂണില്‍ ഇത് താഴ്ത്തി കെട്ടി ലോറി ജീവനക്കാര്‍ സ്ഥലം വിടുകയായിരുന്നു.അല്പം കഴിഞ്ഞ് ബൈക്കില്‍ എത്തിയ യുവാവിന്റെ പൊട്ടിയ വയര്‍ ടയറില്‍ കുടുങ്ങി ബൈക്ക് മറിയുകയും നിലത്ത് വീണ ഇസ്മയിലിന്റെ കഴുത്തില്‍ വയര്‍ കുടുങ്ങുകയുംചെയ്തു.ഓടിയെത്തിയ നാട്ടുകാര്‍ ഇസ്മായിലിന്റെ കഴുത്തില്‍ നിന്ന് വയര്‍ നീക്കുന്നതിനിടയില്‍ ഒരു ലോറിയും വയറിന് തട്ടി. ഇതോടെ കഴുത്തില്‍ മുറിവ് പറ്റുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...