ടിപ്പര്‍ ഇടിച്ചുകയറി കണ്‍മുന്‍പില്‍ വീട് തകര്‍ന്നു; വലിയ ശബ്ദംകേട്ട് വീടിനുള്ളിലേക്ക് ഓടിക്കയറി, പാറമക്കും കല്ലുകളും ഷീബയുടെ ദേഹത്തേക്ക്

ഇടത്തറ : ടിപ്പര്‍ ഇടിച്ചുതകര്‍ത്ത വീട്ടില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍ ഓര്‍ക്കുമ്ബോള്‍ ഷീബയുടെ കാലുകള്‍ വിറയ്ക്കും.

ശരീരം തളരുന്നതു പോലെ തോന്നും. ടിപ്പര്‍ ഇടിച്ചുകയറി വീട് തകര്‍ന്ന പാലത്തുങ്കല്‍ ജേക്കബ് തോമസിന്റെ (സജി) ഭാര്യയാണ് ഷീബ. രാവിലെ മക്കളെ സ്കൂളില്‍വിട്ട് വീട്ടിലേക്ക് വന്നുകയറിയ സമയത്താണ് അപകടം ഉണ്ടായത്. വലിയ ശബ്ദംകേട്ട് വീടിനുള്ളിലേക്ക് ഓടിക്കയറി.

മുകളിലെ നിലയിലേക്കുള്ള പടിയിലേക്കുള്ള രണ്ടാമത്തെ പടിയില്‍ എത്തിയപ്പോഴേക്കും വീടിന്റെ ഭിത്തി, ജനാല എന്നിവ തകര്‍ന്നു വീണു.

ടിപ്പറില്‍ ഉണ്ടായിരുന്ന പാറമക്കും അതിലെ കല്ലുകളും ദേഹത്തേക്ക് വീണു. കുറെ സമയത്തേക്ക് എന്താണ് സംഭവിച്ചതെന്നുപോലും അറിയില്ലായിരുന്നു.

എങ്കിലും കാര്യമായ പരുക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. ഇടിഞ്ഞുവീണ ഭിത്തിയും ലോറിയിലെ പാറമക്കും വീട്ടിലെ സ്വീകരണ മുറിയില്‍ നിറഞ്ഞു കിടക്കുന്നു.

ഫര്‍ണിച്ചറെല്ലാം അതിനടിയിലാണ്. വീട് തകര്‍ന്നതിനാല്‍ ഇനി എവിടെപ്പോകുമെന്ന ആശങ്കയിലാണ് ജേക്കബ് തോമസും കുടുംബവു

Related posts

Leave a Comment