ടിപി ചന്ദ്രശേഖരൻ വധം: പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി, ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾക്ക് 20 വർഷം തടവുശിക്ഷ

കൊച്ചി: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ ഉയർത്തി ഹൈക്കോടതിയുടെ ഉത്തരവ്.

ഒന്നാം പ്രതി മുതൽ എട്ടാം പ്രതി വരെയുള്ളവർക്കും 11-ാം പ്രതിക്കും 20 വർഷത്തെ തടവുശിക്ഷ വിധിച്ചു.

10, 12 പ്രതികൾക്ക് പരോൾ ലഭിക്കാവുന്ന ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു.

ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപെട്ട ബെഞ്ചാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.

ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമായി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെകെ രമ ആണ് ഹർജി സമർപ്പിച്ചിരുന്നത്.

കേസിലാകെ ആകെ 12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നത്.

11 പ്രതികള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്.

ശിക്ഷ ഉയർത്തണമെന്ന ആവശ്യവുമായാണ് കെകെ രമ ഹൈക്കോടതിയെ സമീപിച്ചത്.

Related posts

Leave a Comment