ടിക് ടോക് വീഡിയോയിലൂടെ മരുന്ന് വാങ്ങാന്‍ വൃദ്ധയ്ക്ക് 50 രൂപ നല്‍കി,​ നടി താര കല്യാണിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ,​ ഒടുവില്‍ വിശദീകരണം ഇങ്ങനെ

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി താര കല്യാണ്‍. ടിക്‌ടോകിലും താരം സജീവമാണ്. മകള്‍ സൗഭാഗ്യയ്ക്കൊപ്പമുള്ള മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അത്തരം വീഡിയോയ്ക്കൊക്കെ ആരാധകര്‍ കൈയടിച്ചിട്ടുമുണ്ട്. എന്നാല്‍ താര കല്യാണിന്റെ ഒരു ടിക് ടോക് വീഡിയോയ്ക്ക് രൂക്ഷവിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വൃദ്ധയ്ക്ക് മരുന്ന് വാങ്ങാനായി 50 രൂപ നല്‍കുന്നതിന്റെ വീഡിയോയാണ് താരാ കല്യാണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

‘ഹലോ ഫ്രണ്ട്സ് എല്‍.എം എഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്. മരുന്ന് വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു,​ചെറിയൊരു സഹായം,​ദൈവത്തിന് നന്ദി’ എന്നാണ് താരം വീഡിയയോയില്‍ പറയുന്നത്. പുതിയ നന്മമരം,എന്ത് പ്രഹസനമാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

https://www.facebook.com/Karakkoottil/videos/2489044748001156/

അതേസമയം, വിമര്‍ശനങ്ങള്‍ അതിരു കടന്നപ്പോള്‍ വിശദീകരണവുമായി താര കല്യാണ്‍ മറ്റൊരു ടിക്ടോക് വീഡിയോയിലൂടെ എത്തി. ‘ഒത്തിരി കഷ്ടപ്പെട്ടാണ് ഒരോ രൂപയും സന്പാദിക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ചെയ്തത് വലിയ കാര്യമാണ്. ഒരാളുടെ കണ്ണീരൊപ്പുമ്ബോള്‍ അതിന് വിലയിടരുത്. അതില്‍ നന്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ടി‌ക് ടോകിലിട്ടത് എന്റെ സന്തോഷമാണ്. എന്റെ ആത്മാവിഷ്കാരമാണ് ടിക് ടോക്. ഇനിയും ഇത്തരം വീഡിയോകള്‍ ഇടുക തന്നെ ചെയ്യും. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്തോട്ടെ എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിന് എന്നെ ട്രോളുന്നു’-താര കല്യാണ്‍ ചോദിക്കുന്നു.

Related posts

Leave a Comment