ടിക്കറ്റ് കൗണ്ടറുകളും സിസിടിവി ക്യാമറകളും അടിച്ചുതകര്‍ത്തു; ചെങ്കോട്ട‍യില്‍ കര്‍കരുണ്ടാക്കിയ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ റാലിക്കിടെ കര്‍ഷകര്‍ കടന്നുകയറി നടത്തിയ അക്രമത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ ചെങ്കോട്ടയിലെത്തി. ചെങ്കോട്ടയിലെ നാശനഷ്ടം പകര്‍ത്താന്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരെയും അനുവദിച്ചിരുന്നു. ചെങ്കോട്ടയില്‍ കടന്നുകയറി കര്‍ഷകര്‍ നടത്തിയ അക്രമത്തില്‍ ടിക്കറ്റ് കൗണ്ടറുകള്‍ പൂര്‍ണമായും നശിച്ചു. ഒപ്പം സിസിടിവി ക്യാമറകളും തകര്‍ത്തു.

സുരക്ഷാ പരിശോധനയ്ക്കായി നിര്‍മിച്ചിരുന്ന പ്രത്യേക പവലിയനും കര്‍ഷകര്‍ അടിച്ചു തകര്‍ത്തു. ഒരു പൊലീസ് ജീപ്പിനും ബസിനും അക്രമികള്‍ കേടുപാടുകള്‍ വരുത്തി. സംരക്ഷിത സ്മാരകമായ ചെങ്കോട്ടയിലെ പ്രത്യേക സ്ഥലങ്ങളും സമരക്കാര്‍ കയ്യേറിയിരുന്നു. ഈ ഭാഗങ്ങളെ ചില്ലകളൊക്കെ ഉടഞ്ഞുകിടക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. നാശനഷ്ടങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുയാണെന്ന് സാംസ്‌കാരിമന്ത്രി അറിയിച്ചു.

Related posts

Leave a Comment