ഞെട്ടിച്ച്‌ സ്വര്‍ണവിലയില്‍ വമ്ബൻ കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 720 രൂപ; പവന് 55,000 രൂപയിലെത്തി

കൊച്ചി:  സംസ്ഥാനത്ത് സ്വർണവിലയില്‍ (Gold Prce) വമ്ബൻ കുതിപ്പ്. ബുധനാഴ്ച (17.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് (1 Gram 22 Carat Gold Price) 90 രൂപയും പവന് (Sovereign) 720 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6875 രൂപയിലും പവന് 55,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ വർധിച്ച്‌ 5710 രൂപയും പവന് 640 രൂപ കൂടി 45,680 രൂപയുമാണ് വിപണി വില. വെള്ളിവിലയും (Silver Price) ഒരിടവേളയ്ക്ക് ശേഷം കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.

ചൊവ്വാഴ്ച (16.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6785 രൂപയിലും പവന് 54,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വർധിച്ച്‌ 5630 രൂപയും പവന് 200 രൂപ കൂടി 45,040 രൂപയുമായിരുന്നു നിരക്ക്. അതേസമയം ചൊവ്വാഴ്ച വെള്ളിവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വിപണനം നടന്നത്.

തിങ്കളാഴ്ച (15.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6750 രൂപയിലും പവന് 54,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5605 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,840 രൂപയുമായിരുന്നു വില. എന്നാല്‍ തിങ്കളാഴ്ചയും വെള്ളിവിലയില്‍ മാറ്റമില്ലായിരുന്നു.

ശനിയാഴ്ച (13.07.2024) സ്വർണം, വെള്ളി നിരക്കുകളില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5610 രൂപയും പവന് 44,880 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച (12.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചിരുന്നത്. വെള്ളിയാഴ്ചയും വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല.

അന്താരാഷ്ട്ര സ്വർണവില സർവകാല റെകോർഡായ 2456 ഡോളറിലെത്തിയിരിക്കുകയാണ്. യുഎസ് പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനത്തിലേക്ക് കുറഞ്ഞതും, പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഉടനെ ഉണ്ടായേക്കുമെന്ന സൂചനകളുമാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമെന്ന് സ്വർണ വ്യാപാരികള്‍ പറയുന്നു.

Related posts

Leave a Comment