ഞാൻ ഭാര്യയെ ഇപ്പോ വെട്ടിക്കൊന്നിട്ട് വന്നതേയുള്ളു; ശവം മുറിയിലുണ്ടെന്ന് പോലീസിനോട് ‘കളക്‌ടർ’

വാർദ്ധക്യത്തിന്റെ അവശത അലട്ടുന്ന ജനാർദനനും ഭാര്യ വിമലയും ഇളയ മകൻ ചുമട്ടുതൊഴിലാളിയായ സുരേഷ്‌കുമാറിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. അരുവിക്കര പഞ്ചായത്തിലെ കളത്തറയിൽ ‘കളക്ടർ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരാളേയുള്ളു. കാവനം പുറത്തുവീട്ടിൽ തെങ്ങുകയറ്റക്കാരനായ ജനാർദനൻ നായർ. ആരോടും തട്ടിക്കയറി സംസാരിക്കുന്നതാണ് പ്രകൃതം. പറയുന്നത് മറ്റുള്ളവർ അംഗീകരിച്ചുകൊള്ളണം. അല്ലെങ്കിൽ മട്ടും മാതിരിയും മാറും. എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല. ആർക്കും കീഴ്പ്പെടില്ലെന്ന ഭാവം. തേങ്ങാവെട്ടുന്ന കത്തി ഇടയ്ക്ക് രാകിമിനുക്കും. ആരോഗ്യം ഇല്ലാതെ എന്തിന് ജീവിക്കുന്നു എന്ന് ചോദിച്ച് സ്വയം പുലഭ്യം പറയും. ഭാര്യയെയും മകനെയും ചെറുമക്കളെയും ചീത്ത വിളിക്കുന്നതും പതിവായി. വീട്ടിലും സ്ഥിരമായി വഴക്കാണ്. സുരേഷ് കുമാർ ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ചതയം തൊട്ട് ഭീഷണി മുഴക്കി നടപ്പായിരുന്നു. മകന്റെ പക്ഷത്തുചേർന്ന് തന്നെ ചോദ്യം ചെയ്ത ഭാര്യയെ കിടപ്പുമുറിയിൽ വെട്ടിക്കൊന്നാണ് അയാൾ പക വീട്ടിയത്. മഴ കോരിച്ചൊരിയുന്ന രാത്രിയിൽ മകനും മരുമകളും തൊട്ടടുത്ത മുറിയിൽ ഉറക്കത്തിലായിരിക്കെയാണ് ആ അരുംകൊല അരങ്ങേറിയത്. ഭാര്യ മരിച്ചെന്ന് ഉറപ്പായിട്ടും മകനെയും മരുമകളെയും വിളിച്ചുണർത്തിയില്ല. രണ്ടു പെൺമക്കളുടെ കുടുംബക്കാരെയും വിളിക്കാൻ കൂട്ടാക്കിയില്ല. മൊബൈലിൽ 100 ഡയൽ ചെയ്ത് ഇങ്ങനെ പറഞ്ഞു. ‘ഞാൻ ഭാര്യയെ വെട്ടിക്കൊന്നു,​ എങ്ങും ഓടിപ്പോവില്ല, കളത്തറ മുക്കിൽ നിങ്ങളെ കാത്തുനിൽക്കുന്നു”. പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുമ്പോഴും നിർവികാരമായിരുന്നു ആ മുഖം. വിമലയെപ്പറ്റി നാട്ടുകാർക്കെല്ലാം നല്ലത് മാത്രമേ പറയാനുള്ളു. ഇവരെ ജനാർദ്ദനൻ വെട്ടിക്കൊന്നു എന്നറിഞ്ഞ് നടുങ്ങി നിൽക്കുകയാണ് കളത്തറ ഗ്രാമം.
അതേസമയം പൈശാചികം ആയ കുറ്റ കൃത്യങ്ങൾ എന്നത് എല്ലാ കാലത്തും ഉണ്ട് എന്നതാണ് അടുത്ത സത്യം.കുറ്റ കൃത്യങ്ങൾ കൂടുന്നു എന്നത് സത്യം തന്നെ, ദിനം പ്രതി എന്നത് അതിശയോക്തി പോലെ പറയാം എന്നെ ള്ളൂ. ചില കാരണങ്ങൾ, പൈശാചികം പലപ്പോഴും ഒറ്റ പെട്ട സംഭവങ്ങൾ ആണ് അത് വഴിയിൽ പോകുന്ന ഒരു അപരിചിതനോട് അല്ല, ശ്രദ്ധിക്കുക ഇതിന്ടെ പിന്നിൽ വേറെ ബന്ധങ്ങൾ കഥകൾ നടക്കുന്നു – കാര്യങ്ങൾ ഒരാൾ ഉദ്ദേശിച്ച പോലെ നടക്കാതെ വരുബോൾ ആണ് പൈശാചികം അരങ്ങേറുന്നത്. ഭാരതത്തിന്റെ പല സംസ്ഥാനങ്ങളും ഇന്നും മൂക്കാതെ പഴുക്കുന്ന പഴം പോലെയാണ്, സംസ്കാരം വളരാതെ പുതിയ ജീവിതരീതികളെ വരവേൽക്കുന്നു. മനഃശാസ്ത്ര പരമായി മനുഷ്യൻ എന്നും ഒരു ജീവി യാണ് പഞ്ചേന്ദ്രിയങ്ങൾ ഉള്ളിടത്തോളം ഇതൊക്കെ ഉണ്ടായിക്കൊണ്ടിരിക്കും, പലരുടെയും ആവശ്യങ്ങൾ പലതാണ്, കാര്യങ്ങൾ പലതാണ് എന്ന് മാത്രം

Related posts

Leave a Comment