ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

ഈ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കുമെന്ന് സർക്കാർ. ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുക. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. അവശ്യ സർവീസുകൾക്കു മാത്രമേ പ്രവർത്തനാനുമതി ഉണ്ടാകൂ. യാത്രകൾക്കു കടുത്ത നിയന്ത്രണം ഉണ്ടാകും. സ്വാതന്ത്യ ദിനത്തിലും ഓണത്തിനും ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. ഞായറാഴ്ചയുള്ള ലോക്ഡൗൺ തുടരാനാണ് തീരുമാനമെന്നറിയുന്നു. അതേസമയം എറണാക്കുള്ളത് പ്രതിദിനം 400–600 പോസിറ്റീവ് കേസുകൾ മാത്രം ഉണ്ടായിരുന്നത് ഓണത്തിനു തൊട്ടുപിന്നാലെ ആയിരം കടന്നിരുന്നു. ഇന്നലെ 1380 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. 7 കോവിഡ് മരണവും ഇന്നലെ ജില്ലയിൽ റിപ്പോർട്ട് െചയ്തിട്ടുണ്ട്. 8412സാംപിളുകളാണ് ഇന്നലെ ശേഖരിച്ചത്. അതേസമയം, ഓണത്തിനു തൊട്ടുപിന്നാലെ പരിശോധന കുറഞ്ഞ ദിവസങ്ങളിൽപോലും കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തെന്നും ഇത് ഗൗരവമായി കാണണമെന്നും ഡിഎംഒ ഡോ. എ.എൽ.ഷീജ വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകരിലുണ്ടാകുന്ന രോഗവ്യാപനവും ആശങ്ക കൂട്ടുന്നുണ്ട്. ദിവസം 6–7 ആരോഗ്യപ്രവർത്തകരാണു കോവിഡ് പോസിറ്റീവാകുന്നത്. ഇതുസംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിഎംഒ പറഞ്ഞു. സംസ്ഥാനവ്യാപകമായി ഹൗസ് ക്ലസ്റ്ററുകളാണു പുതിയ ഭീഷണി. വീടുകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതാണു വെല്ലുവിളിയാകുന്നത്. ഒരു കുടുംബത്തിലെ ഒരാൾ പോസിറ്റീവായാൽ മറ്റുള്ളവർക്കും ബാധിക്കാനുള്ള സാധ്യത ഇരട്ടിയിലേറെയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതിനിടെ ലോക്ഡൗൺ കാലത്ത് തപാൽ മാർഗം പാഴ്സൽ അയയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. കേരളത്തിൽ ഏറ്റവും കൂടുതൽ സ്പീഡ് പോസ്റ്റ് പാഴ്സൽ ബുക്ക് ചെയ്യുന്നത് പാലാ ഹെഡ് പോസ്റ്റ് ഓഫിസാണ്. കഴിഞ്ഞ ഒരു വർഷത്തിനുളളിൽ രണ്ടര ലക്ഷത്തോളം പാഴ്സലുകളാണ് ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്ന് ബുക്ക് ചെയ്തത്. സ്ഥാപനങ്ങൾ ബിസിനസ് ഓൺലൈൻ വഴിയാക്കിയതും വിദ്യാലയങ്ങൾ അടഞ്ഞതോടെ പഠനോപകരണങ്ങൾ പാഴ്സലായി അയച്ചു കൊടുക്കാൻ തുടങ്ങിയതുമാണ് പാഴ്സൽ എണ്ണം വർധിപ്പിച്ചത്. ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ പാഴ്സലുകൾ പാലാ ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നുണ്ട്. ലോക്ഡൗൺ സമയത്ത് സ്വകാര്യ കുറിയർ സർവീസുകളുടെ പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടതും തപാൽ വഴിയുള്ള പാഴ്സലുകൾ വർധിക്കാൻ കാരണമായി. വൻതോതിൽ പാഴ്സലുകൾ വന്നു തുടങ്ങിയതോടെ ഇതിനു മാത്രമായി പ്രത്യേക സെക്‌ഷനും ജീവനക്കാരും ഹെഡ് പോസ്റ്റ് ഓഫിസിൽ പ്രവർത്തിക്കുന്നുണ്ട്. 20 കിലോഗ്രാം വരെ ഭാരമുള്ള പാഴ്സലുകളാണ് കൂടുതലായും അയയ്ക്കുന്നത്. തപാൽ വകുപ്പിന്റെ പ്രധാന വരുമാന മാർഗമായി സ്പീഡ് പാഴ്സലുകൾ മാറിയതോടെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കൃത്യമായി പാഴ്സലുകൾ വിതരണം ചെയ്യാൻ ജീവനക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

Related posts

Leave a Comment