തിരുവനന്തപുരം: ഞാന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മറുപടി.
നവകേരള സദസ്സിനെതിരേ തിരുവനന്തപുരത്തെ മാര്‍ച്ചില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷനേതാവ് ഒന്നാം പ്രതിയെന്ന ന്യൂസ് ചാനല്‍ സ്‌ക്രീന്റെ പ്രിന്റ് സ്‌ക്രീനും പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
നേരത്തേ ഞങ്ങളുടെ പ്രവര്‍ത്തകരെ ഞങ്ങള്‍ സംരക്ഷിക്കുമെന്നും പോലീസ് നിയമം പാലിച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കും.
അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് പോസ്റ്റിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിന് ഉജ്ജ്വലമായ ഒരു സമര പാരമ്ബര്യമുണ്ടെന്നും പോലീസ് നരനായാട്ടിലും ഗുണ്ടാരാജിലും,
മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനലുകളുടെ അധമ പ്രവര്‍ത്തികളിലും തളരാത്ത സമര ചരിത്രമാണെന്നും
തല്ലിക്കെടുത്താന്‍ കഴിയാത്ത ആ സമരവീര്യത്തിനൊപ്പമാണെന്നും കുറിക്കുന്ന പോസ്റ്റുകളും ഇന്നലെ പ്രതിപക്ഷ നേതാവ് പങ്കു വെച്ചിരുന്നു.
നവകേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ഇന്നലെ തലസ്ഥാനം പോര്‍ക്കളമായി മാറിയിരുന്നു.
രണ്ടു മണിക്കൂര്‍ തലസ്ഥാനത്തെ മുള്‍മുനയിലാക്കിയ മാര്‍ച്ചിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. സെക്രേട്ടറിയറ്റിനു മുന്നിലും ഡി.സി.സി. ഓഫീസിനു മുന്നിലും സംഘര്‍ഷമുണ്ടായി.
പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മാറ്റാന്‍ ശ്രമിച്ചതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി.
വനിതാ പ്രവര്‍ത്തകരുടെ വസ്ര്തം വലിച്ചുകീറിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.
ഉച്ചയ്ക്ക് ഒന്നോടെയാണു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്കെത്തിയത്.
സെക്രട്ടേറിയറ്റ് വളപ്പിലേക്കു കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ വടി ഉപയോഗിച്ച് പോലീസിനെ തല്ലുകയും ചെയ്തു. പോലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിനില്‍ക്കുന്നതിനിടെ പോലീസുമായി വാക്കേറ്റവുമുണ്ടായി. തുടര്‍ന്നു പോലീസ് ലാത്തിവീശി.
ബാരിക്കേഡ് കടന്നു കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്കു പോകാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു.