ഭോപാൽ: ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാൽ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.
കഴിഞ്ഞ ദിവസം ആദിവാസിയായ ദഷ്മത് റാവത്തിന്റെ മുഖത്തേക്ക് ബിജെപി നേതാവ് പ്രവേശ് ശുക്ലമൂത്രമൊഴിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവം വിവാദമായതോടെ ബിജെപി പ്രതിരോധത്തിലായി. ഇതോടെയാണ് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. ദഷ്മത് റാവത്തിനെ കസേരയിലിരുത്തി താഴെയിരുന്നാണ് ശിവരാജ് സിങ് ചൗഹാൻ കാൽ കഴുകിയത്.
വിസമ്മതിച്ച റാവത്തിനെ മുഖ്യമന്ത്രി നിർബന്ധിച്ച് ചെരുപ്പ് അഴിപ്പിച്ച ശേഷം കാൽ കഴുകുകയായിരുന്നു. മുഖത്തേക്ക് മൂത്രമൊഴിക്കുന്ന വിഡിയോ കണ്ടപ്പോൾ വളരെ വേദനയുണ്ടായെന്ന് ചൗഹാൻ പറഞ്ഞു.
തനിക്ക് ജനം ദൈവത്തെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ജനങ്ങളെ സേവിക്കുകഎന്നാൽ ദൈവത്തെ സേവിക്കുന്നത് പോലെയാണ്. എല്ലാ മനുഷ്യരിലും ദൈവമുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു.
ദഷ്മതിനു േനരെയുണ്ടായ മനുഷ്യത്വരഹിതമായ അതിക്രമം വലിയ വേദനയുണ്ടാക്കി. അദ്ദേഹത്തിനെതിരെയുണ്ടായ അതിക്രമം തെറ്റാണ്’’ ചൗഹാൻ പറഞ്ഞു.
#WATCH | Madhya Pradesh Chief Minister Shivraj Singh Chouhan meets Dashmat Rawat and washes his feet at CM House in Bhopal. In a viral video from Sidhi, accused Pravesh Shukla was seen urinating on Rawat.
CM tells him, "…I was pained to see that video. I apologise to you.… pic.twitter.com/5il2c3QATP
— ANI (@ANI) July 6, 2023