മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ ബാല. മകള്‍ പാപ്പുവുമൊത്തുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയും മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുമാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ പിരിക്കാനാകില്ലെന്നും ബാല വിഡിയോയില്‍ പറയുന്നു.
‘സെപ്റ്റംബര്‍ 21, പാപ്പു, ഹാപ്പി ബര്‍ത് ഡേ ടു യു. ഞാന്‍ പറഞ്ഞ വാക്ക് പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാന്‍ പറ്റില്ല. ഞാന്‍ ജീവിതത്തില്‍ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. ലവ് യൂ സോ മച്ച്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാന്‍ നിന്നെ കാണും, ഞാന്‍ കണ്ടിരിക്കും നിന്നെ’, ബാല വിഡിയോയില്‍ പറഞ്ഞു.
ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും നാല് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ വര്‍ഷം നിയമപരമായി വിവാഹമോചിതരായി.