പത്തനംതിട്ട: ജ്യോതി ആദിത്യ എന്ന മിടുക്കി എല്ലാവരുടെയും കണ്ണുനനയിച്ചു. വീട്ടില്‍ കറന്റില്ലെന്നും അതിനാല്‍ തന്നെ പഠിക്കാന്‍ സാധിക്കുന്നില്ലെന്നുമുള്ള തന്റെ നിസ്സഹായ അവസ്ഥ അവള്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന് മുന്നിലായിരുന്നു തുറന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞത്.കണമല സെന്റ് തോമസ് യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജ്യോതി ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ കളക്ര്‍ക്ക് ഉള്‍പ്പെടെ അവിടെ നിന്നവരുടെയും ഒരേപോലെ കരയിച്ചു.
എനിക്ക് പഠിക്കണം സാറേ. ഞങ്ങക്ക് കറണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രംമതി.”എന്നാണു ജ്യോതി കളക്റ്ററോട് പറഞ്ഞത്.അട്ടത്തോട് ട്രൈബല്‍ സ്‌കൂളിലെ ക്യാമ്ബില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് അവള്‍ തന്റെ വിഷമം കളക്ടറുടെ പറഞ്ഞത്.ഞാന്‍ കണമല സെന്റ് തോമസ് യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസിലാ പഠിക്കുന്നേ. എനിക്ക് പഠിക്കണം. ഇപ്പോ എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസാ.
എന്റെ വീട്ടില്‍ ഇപ്പോഴും കരണ്ടുപോലുമില്ല. വീടിനടുത്ത് പോസ്റ്റുവരെ കൊണ്ടിട്ടു. വയറിംഗും കഴിഞ്ഞു. എന്നിട്ടും ഇതുവരെയും കരണ്ട് കിട്ടിയില്ല.
അച്ഛന് കൂലിപ്പണിയാ. വല്ലപ്പോഴുമേ ഇപ്പോ പണിയുള്ളു. പലപ്പോഴും ഞങ്ങള്‍ പട്ടിണിയാ. ഞാന്‍ ക്യാമ്ബില്‍ വരുന്നത് ആഹാരം കഴിക്കാന്‍ വേണ്ടിയാ സാറേ. എനിക്ക് പഠിക്കണം.’എന്നായിരുന്നു ജ്യോതിയുടെ വാക്കുകള്‍.ജ്യോതി ഇത് പറഞ്ഞു തീര്‍ത്തപ്പോഴേക്കും നൂഹ് മനസ്സില്‍ പരിഹാരവും കണ്ടിരുന്നു. അടുത്ത തിങ്കളാഴ്ച ജ്യോതിയെ കാണാന്‍ താന്‍ എത്തുമെന്നും അപ്പോള്‍ വീട്ടില്‍ കറണ്ടുണ്ടായിരിക്കുമെന്നും പഠിക്കാനുള്ള സൗകര്യങ്ങളും ചെയ്തുതരുമെന്നും ഉറപ്പ് നല്‍കിയാണ് കളക്ടര്‍ കുട്ടിയെ ആശ്വസിപ്പിച്ചത്. മുട്ടുമണ്ണില്‍ സതീശന്റെയും മോനിഷയുടേയും മൂത്ത മകളാണ് ജ്യോതി,