നവ്യാ നായരുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രമാണ് നന്ദനം. രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2002ലാണ് സിനിമ പുറത്തിറങ്ങിയത്. നന്ദനത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നവ്യയ്ക്ക് ലഭിച്ചിരുന്നു. ബാലാമണി എന്ന കഥാപാത്രം നടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്.
ഗുരുവായൂരപ്പനെ ആരാധിക്കുന്ന ബാലാമണിയെ കേരളത്തിലെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നന്ദനത്തിലെ ഹിറ്റായൊരു ഡയലോഗിന് പിന്നിലെ കഥ നവ്യ വെളിപ്പെടുത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇതേക്കുറിച്ച് സംസാരിച്ചത്.
ഒരിടവേളയ്ക്ക് ശേഷം
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് നവ്യാ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആയിരിക്കും ഒരുത്തീയെന്ന് അടുത്തിടെ നവ്യ തന്നെ വ്യക്തമാക്കിയിരുന്നു.
സിനിമകളില്‍ അഭിനയിക്കാതിരുന്ന
സിനിമകളില്‍ അഭിനയിക്കാതിരുന്ന സമയത്ത് സോഷ്യല്‍ മീഡിയയിലാണ് നവ്യ സജീവമായിരുന്നത്. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി തന്റെ പേജുകളിലൂടെ എത്താറുണ്ട്. സിനിമകളില്‍ ഇല്ലാത്ത സമയത്ത് നൃത്തരംഗത്തും സജീവമായിരുന്നു താരം. നൃത്ത വേദികളില്‍ നിറഞ്ഞുനിന്ന സമയത്താണ് സിനിമയിലേക്ക് തിരിച്ചുവരുന്ന കാര്യം നവ്യ വെളിപ്പെടുത്തിയിരുന്നത്.
അഭിമുഖത്തില്‍
അഭിമുഖത്തില്‍ നന്ദനത്തിലെ ഒരു ഹിറ്റ് ഡയലോഗിനെക്കുറിച്ചായിരുന്നു നവ്യ സംസാരിച്ചത്. ഞാന്‍ മാത്രമേ കണ്ടൂളളു… എന്ന തരംഗമായ ഡയലോഗിനെക്കുറിച്ചാണ് നവ്യ സംസാരിച്ചത്. നീ ഭഗവാനെ കണ്ടിട്ടുണ്ട്. എന്നാല്‍ നിനക്കിപ്പോഴാണ് മനസിലാകുന്നത്. ഈ ഗുരുവായൂരില്‍ പതിനായിരങ്ങള്‍ വന്നു തൊഴുന്നത്. നീ അടുത്തു കണ്ടിട്ടുളള കളിചിരികള്‍ പങ്കുവെച്ച കണ്ണനെ കാണാനാണെന്ന്.
ആ എക്‌സൈറ്റ്‌മെന്റില്‍ നീ പറയണം
ആ എക്‌സൈറ്റ്‌മെന്റില്‍ നീ പറയണം. ഞാന്‍ മാത്രമേ കണ്ടിട്ടുളളു. എന്ന് ആ വാക്കുകളില്‍ അതിന്റെ തീവ്രത ഉണ്ടാകണം. അങ്ങനെയാണ് ബാലാമണിയുടെ പേരില്‍ ഹിറ്റായ ആ വാചകങ്ങള്‍ ഞാന്‍ പറഞ്ഞത്. നവ്യ പറഞ്ഞു. എനിക്ക് കണ്ണനോടുളള പ്രണയവും ആ വാക്കുകളിലുണ്ട്. ഇപ്പോള്‍ മിക്ക സിനിമയിലും ഈ ഡയലോഗ് പലരും പറയുന്നുണ്ട്. ട്രോളുകളിലും ഹിറ്റ്, സന്തോഷം, അഭിമുഖത്തില്‍ നവ്യാ നായര്‍ തുറന്നുപറഞ്ഞു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു നവ്യയുടെ നായകന്‍. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരേപോലെ നേടിയ സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായിരുന്നു.