കണ്ണൂര്‍: കോടതി വിധിക്ക് പിന്നാലെ വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. പഴയ മുത്തശിക്കഥകളില്‍ അപ്പകഷ്ണത്തിനു വേണ്ടി പോരാടി അപ്പമൊന്നും കിട്ടാതെ തിരിച്ചുവന്ന കഥയെയാണ് കോടതി വിധിയോട് ഉപമിക്കുന്നത്.
മാധ്യമങ്ങള്‍ക്കെതിരേയാണ് പോസ്റ്റില്‍ വിമര്‍ശനങ്ങളേറെയും. 2012ല്‍ അസിസ്റ്റന്‍റ് പ്രഫസര്‍ ആയി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് അസോസിയേറ്റ് പ്രഫസര്‍ ആകാന്‍ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല.
ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് ആയിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിസരം വൃത്തിയാക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ കൊടുത്തിട്ടുണ്ട്.
നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്‌എസ്) പരിപാടിയില്‍ കുഴി വെട്ടിയാല്‍ അധ്യാപന പരിചയമാകുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായി പ്രിയ വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.
ഇന്നലെ ഹൈക്കോടതിയിലും ഇതിനെതിരേ വിമര്‍ശനം ഉണ്ടായിരുന്നു. ” നാഷണല്‍ സര്‍വീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്നുള്ള പോസ്റ്റാണ് വിവാദത്തിലായിരുന്നത്.
https://www.facebook.com/photo.php?fbid=2249405361900497&set=a.993141410860238&type=3