ലോര്‍ഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ താരങ്ങള്‍ തമ്മിലുള്ള വാക്പോരിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. കളത്തിന് പുറത്ത് കാണികളില്‍ നിന്നു പോലും ഇന്ത്യക്ക് അപമാനം ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ ടീമിലെ ഏതെങ്കിലും താരത്തെ സ്ലെഡ്ജ് ചെയ്യുകയോ പ്രകോപിപ്പിക്കുകയോ ചെയ്താല്‍ ടീമിലെ എല്ലാവരും കൂടി അതിനു മറുപടി നല്‍കുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍.
‘ഞങ്ങളിലൊരാളെ നിങ്ങള്‍ ലക്ഷ്യമിടുകയാണെങ്കില്‍ ടീമിലെ മുഴുവന്‍ പേര്‍ക്കും പുറകെയാണ് നിങ്ങള്‍ വരുന്നത്. ഞങ്ങളുടെ ഇലവനിലെ എല്ലാവരും കൂടി ഇതിനു തിരിച്ചടി നല്‍കും. ഇരുടീമുകളും ലോര്‍ഡ്സ് ടെസ്റ്റില്‍ വിജയിക്കണമെന്ന് എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നാണ് താരങ്ങള്‍ തമ്മിലുള്ള കൊമ്ബുകോര്‍ക്കല്‍ കാണിക്കുന്നത്’.
‘ടെസ്റ്റ് ക്രിക്കറ്റ് ഇങ്ങനെ തന്നെയാണ് കളിക്കുന്നത്. എതിരാളികളോട് ഒന്നോ, രണ്ടോ വാക്കുകള്‍ പറയാന്‍ മടിച്ചു നില്‍ക്കുന്നതല്ല ഞങ്ങളുടെ ടീം. ഏതെങ്കിലുമൊരാള്‍ ഞങ്ങളുടെ ടീമിലെ ഒരു താരത്തിനു പിന്നാലെ വരികയാണെങ്കില്‍ ഇലവനിലെ 10 പേരെയും അത് പ്രചോദിപ്പിക്കും. അങ്ങനെയുള്ള ടീമാണ് ഞങ്ങളുടേത്’ രാഹുല്‍ പറഞ്ഞു.