പാലക്കാട്: പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. നാല് ബിജെപി പ്രവര്‍ത്തകരാണ് അറസ്റിലായത് .വടക്കന്തറ സ്വദേശി ലിനീഷ്, ദാസന്, ബിനു, ഉണ്ണികൃഷ്ണന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവര്‍ നാലുപേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിയവര്‍ ലഹളയുണ്ടാക്കിയെന്ന് ആരോപിച്ചാണ് കേസടുത്തിരിക്കുന്നത് .
ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സംഭവം;നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
